03:47am 08 July 2026
NEWS
പഞ്ചസാരയുടെ അളവനുസരിച്ച് നികുതി മാറും; ഖത്തറിൽ മധുരപാനീയങ്ങൾക്കുള്ള എക്സൈസ് നികുതി നിയമം പ്രാബല്യത്തിൽ
07/07/2026  12:19 PM IST
nila
പഞ്ചസാരയുടെ അളവനുസരിച്ച് നികുതി മാറും; ഖത്തറിൽ മധുരപാനീയങ്ങൾക്കുള്ള എക്സൈസ് നികുതി നിയമം പ്രാബല്യത്തിൽ

​ദോഹ: രാജ്യത്ത് മധുരപാനീയങ്ങൾക്ക് ഏർപ്പെടുത്തിയ പ്രത്യേക സെലക്ടീവ് (എക്സൈസ്) നികുതി നിയമം (2026-ലെ നിയമം നമ്പർ 2) ഇന്നലെ (ജൂലൈ 6 തിങ്കളാഴ്ച) മുതൽ നിലവിൽ വന്നു. പാനീയങ്ങളാക്കി മാറ്റാൻ കഴിയുന്ന കോൺസെൻട്രേറ്റുകൾ, പൗഡറുകൾ, എക്സ്ട്രാക്റ്റുകൾ, പഞ്ചസാരയോ മറ്റ് മധുരങ്ങളോ അടങ്ങിയ സമാനമായ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കെല്ലാം പുതിയ നിയമം ബാധകമായിരിക്കും.
​ഉപഭോക്താക്കളെ ആരോഗ്യകരമായ ഭക്ഷണരീതികളിലേക്ക് നയിക്കുന്നതിനും, ആരോഗ്യപ്രദമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുതിയ തീരുമാനം.പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് (Sugar Content) അടിസ്ഥാനമാക്കിയാണ് ജനറൽ ടാക്സ് അതോറിറ്റി നികുതി നിശ്ചയിക്കുന്നത്. ഓരോ 100 മില്ലി ലിറ്ററിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ ശതമാനം കൂടുന്നതിനനുസരിച്ച് നികുതി നിരക്കും വർദ്ധിക്കും. പഞ്ചസാരയുടെ അളവ് കുറവാണെങ്കിൽ നികുതിയും കുറയും.
ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗം ജനങ്ങളിൽ കുറയ്ക്കുക എന്നതാണ് ഗവൺമെന്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, വിപണിയിലെ പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് സ്വയം കുറയ്ക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നതിനും ഈ തീരുമാനം കാരണമാകും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി രാജ്യം നടപ്പിലാക്കുന്ന വിപുലമായ ആരോഗ്യ പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ നികുതി പരിഷ്കാരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img